പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അംജദ ജാസ്മിനും വൈസ് പ്രസിഡന്റ് ഇ കെ സൈദുബിനും ചേക്കാലിമാട് എരിയ മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി. സമ്മേളനം മണ്ഡലം സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ ഉപഹാര സമർപ്പണവും ജംഷീറലി ഹുദവി കീഴ്ശ്ശേരി മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു.ഇ കെ ഖാലിദ് ഫൈസി, വി.എസ് മുഹമ്മദലി, പറമ്പത്ത് മുഹമ്മദ്, ടി.പി മൊയ്തീൻ കുട്ടി, ഇ.കെ റസ്സൽ, എ.കെ മുഹമ്മദലി, സി.വി അസ്കർ, ഷാഹുൽ ഹമീദ് പാറയിൽ,പി കെ ഇഖ്ബാൽ, സി.വി മുനീർ എന്നിവർ പ്രസംഗിച്ചു. അജ്മാൻ കെ.എം.സി.സിയുടെ ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി.