വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗനവാടി പ്രവേശനോത്സവത്തിന്റെ മുന്നോടിയായി കുട്ടികളെ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ നേതൃത്വത്തിൽ അവരുടെ വീടുകളിൽ ചെന്ന് അംഗനവാടിയിലേക്ക് സമ്മാനോപഹാരം നൽകി ക്ഷണിച്ചു.
ചടങ്ങിൽ അംഗനവാടി ടീച്ചർ ഷാഹിദ പി ടി, എ.എൽ എം .സി കമ്മിറ്റി അംഗങ്ങളായ എം കെ റസാഖ്, സുബൈർ ബാവ ടി, രക്ഷിതാക്കളായ നിസാർ പി എന്നിവർ പങ്കെടുത്തു.