പറപ്പൂർ കാട്ട്യേക്കാവിൽ വിദ്യാരംഭം, ആയുധ പൂജ, വാഹന പൂജ എന്നിവ നടന്നു

വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ  നവരാത്രി ആഘോഷിച്ചു.

ക്ഷേത്രം മേൽശാന്തി ശ്രീ വിഷ്ണുപ്രസാദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ദുർഗ്ഗാഷ്ടമി ദിനത്തിൽ 
വൈകുന്നേരം പൂജവെയ്പ്പ്, ദുർഗ്ഗാഷ്ടമി പൂജ വിശേഷാൽ ഭഗവത് സേവ എന്നിവയും മഹാനവമി ദിനത്തിൽ ആയുധ പൂജ, വിശേഷാൽ പൂജ എന്നിവയും നടന്നു. 

വിജയദശമി ദിവസം സരസ്വതി പൂജ, വിദ്യാരംഭം, അവിൽ നിവേദ്യം, പൂജയെടുപ്പ്, വാഹന പൂജ എന്നീ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു.

ശ്രീ സി കെ മോഹന സുന്ദരൻ കൊടുവായൂർ (ശ്രീരാമദാസ മിഷൻ) ആചാര്യനിൽ നിന്ന് കുരുന്നുകൾ ഹരിശ്രീ കുറിച്ച് വിദ്യാരംഭം നേടി.

ക്ഷേത്ര സമിതി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, ജയേഷ് പി എം, രവികുമാർ പിഎം, സി സുകുമാരൻ, വിജയകുമാർ, ബാബുരാജൻ സി, വിശ്വനാഥൻ, ശിവദാസൻ ടി, ബാബുരാജ് എം, എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}