ബദ്റുദ്ദുജ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഫ്ളോറസ് സമാപിച്ചു


കുറ്റാളൂര്‍: ബദ്റുദ്ദുജാ ഇസ്ലാമിക് സെന്റര്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷിക സംഗമം ഫ്ളോറസ് സമാപിച്ചു. കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. 

ബിരുദം നേടലല്ല പഠനത്തിന്റെ പ്രധാന ലക്ഷ്യമെന്നും സാധ്യമാകുന്നത്രയും പഠനം തുടരാന്‍ നാം തയ്യാറാകണം. വിദേശത്തും സ്വദേശത്തുമുള്ള  യൂണിവേഴ്സിറ്റികളിലും മറ്റു കലാലയങ്ങളിലും ചേര്‍ന്ന് ഉന്നത പഠനം നടത്തണം.
എല്ലാ മേഖലയിലും ഉന്നതങ്ങളിലെത്താനും ലഭിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും നാം ശ്രമിക്കണം. നമ്മുടെ പൂര്‍വികരുടെ മാര്‍ഗം അതായിരുന്നുവെന്നും തങ്ങള്‍ഓര്‍മപ്പെടുത്തി.

സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ലിബറലിസം, മതം, സമൂഹം എന്ന സെഷനില്‍ ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ വിഷയമവതരിപ്പിച്ച് സംസാരിച്ചു. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, അബ്ദുല്‍ ഹക്കീം സഅദി അണ്ടോണ സംസാരിച്ചു. 
ആശിഖ് അഹ്സനി തോട്ടുപോയില്‍ (പ്രസിഡന്റ്), ഹാമിദ് സഖാഫി വാഴക്കാട് (ജന.സെക്രട്ടറി), അബ്ദുല്‍ വാഹിദ് സഖാഫി മുക്കം (ഫിനാന്‍സ് സെക്രട്ടറി), ത്വാഹിര്‍ സഖാഫി മറ്റത്തൂര്‍, അനസ് സഖാഫി ഇടുക്കി, ശഫീഖ് ഫാളിലി എടരിക്കോട്, നിസാമുദ്ദീന്‍ സഖാഫി എടരിക്കോട് (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായിതിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}