വേങ്ങര: സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെട്ട സാമൂഹ്യ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെയുള്ള
വേങ്ങര കൊർദോവ എൻ.ജി.ഒ യുട നേതൃത്വത്തിൽ 52 തയ്യൽ മെഷീൻ വിതരണവും ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാർത്ഥികൾക്കായുള്ള12 ലാപ്ടോപ്പ് വിതരണവും വലിയോറപാണ്ടികശാലയിൽ വെച്ച് ഡോ. എം.പി അബ്ദുസമദ് സമദാനി സാഹിബ് എം പി ഉദ്ഘാടനംനിർവ്വഹിച്ചു.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസൽ അധ്യക്ഷതവഹിച്ചു.. എൻ.ജി.ഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ: മുസ്തഫ പരതക്കാട്പദ്ധതി വിശദീകരിച്ചു..മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പിഎം ബഷീർ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ് , വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുഹിജാബി ,വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അബ്ദുൽ അസീസ്, വേങ്ങരഗ്രാമപഞ്ചായത്ത് അംഗങ്ങളായ മടപ്പള്ളി മജീദ്, എ കെ നഫീസ, സി.പി. ഖാദർവേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വികെ കുഞ്ഞാലൻ കുട്ടി വിവിധരാഷ്ട്രീയ ടി.വി. ഇഖ്ബാൽ പി.എച്ച് ഫൈസൽ,എന്നിവർ
പ്രസംഗിച്ചു. കൊർദോവ എൻ.ജി.ഒ ചെയർമാനും വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പറുമായ യൂസുഫലി വലിയോറ സ്വാഗതവും എ. കെ.ഇബ്രാഹിം, നന്ദിയും പറഞ്ഞു. എം.ശിഹാബുദ്ദീൻ വിഷാഹുൽ ഹമീദ്, കരുമ്പിൽ മുഹമ്മദലി സി.പി.ഹംന, നസിയ പർവീൺ എന്നിവർ നേതൃത്വം നൽകി.