ചേറുർ: ലോകത്തിലെ ഏറ്റവും വലിയ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്
ചേറൂർ പൗരാവലിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കേവലം ഒരു രാവും പകലും കൊണ്ട് ചേറൂരിലെ അപാലവൃതം "പാലസ്തീൻ ഐക്യദാർഢ്യം" എന്ന ഒരൊറ്റ സന്ദേശത്തിന് പിന്നിൽഅണിനിരന്നപ്പോൾ ചേറൂരിന്റെ ചരിത്ര ഏടുകളിലേക്ക് പുതിയ അധ്യായം
എഴുതിച്ചേർക്കുകയായിരുന്നു.
വൈകിട്ട് കൃത്യം ഏഴുമണിക്ക് അടിവാരം ചാക്കീരി പെട്രോൾ പമ്പിന്റെ മുൻവശത്ത് നിന്നും ആരംഭിച്ച് ചേറുർ ജംഗ്ഷനിൽ അവസാനിക്കുമ്പോൾ ജൂത, സൈനിസ്റ്റ്, ഫാസിസ്റ്റ് ശക്തികൾക്കെതിരിൽ ചേറൂർ ജനതയുടെ-ശക്തമായ താക്കീതായി മാറി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ സംഘാടകസമിതിക്കൊപ്പം ചേറൂരിലെയും പരിസരപ്രദേശങ്ങളിലെയും പൗരപ്രമുഖർ നേതൃത്വം നൽകി.