വേങ്ങര: സംസ്ഥാനതലത്തിൽ സംഘടനാ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി വേങ്ങര
മണ്ഡലം K N M, M G M, I S M, M S M, സംയുക്ത കൺവെൻഷനും, ആദർശപഠന ക്ലാസുംവിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
വേങ്ങര മനാറുൽ ഹുദാഅറബിക് കോളേജ് കോൺഫ്രൻസ് ഹാളിൽവെച്ച്നടന്ന സംയുക്ത കൺവെൻഷൻ വേങ്ങരയിൽ ഇസ്ലാഹി പ്രസ്ഥാനത്തിന് വിത്ത്പകിയ കാരണവർ പി കെ അബ്ദുൽമജീദ് മദനി ഉദ്ഘാടനം ചെയ്തു. കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പോഷക സംഘടനകളെ പ്രതിനിധീകരിച്ച് ഖൈറുന്നിസ വലിയോറ(MGM) കല്ലൻ നബീൽസലഫി. (ISM) യു കെ ഹിഷാം. (MSM) തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ജനറൽ സെക്രട്ടറി പി കെ നസീം അവതരിപ്പിച്ചു.
ശാഖാതലത്തിൽ ഇക്കഴിഞ്ഞഒരു വർഷക്കാല യളവിൽനടന്ന പ്രവർത്തന റിപ്പോർട്ട് യഥാക്രമം പി മുജീബ്റഹ്മാൻ വേങ്ങര, പി കെ മൊയ്തീൻകുട്ടി വലിയോറ, സി ടി ഹംസചെനക്കൽ, അബ്ദുനാസർ കുന്നുംപുറം, പി എ ഇസ്മായിൽമാസ്റ്റർ അച്ചനമ്പലം, ഇ കെ കുട്ടിയാലിഹാജി എടുക്കാപറമ്പ്, എന്നിവർ അവതരിപ്പിച്ചു.
തുടർന്ന് നടന്നആദർശ പഠനക്ലാസിൽ "മുജാഹിദ് പ്രസ്ഥാനവുംഇതര സംഘടനകളും" എന്നവിഷയത്തിൽ പ്രൊഫസർമുനീർ മദനിമൊറയൂർ. പ്രമാണങ്ങളുടെ പിൻബലത്തിൽ വിശദമായി ക്ലാസ്സെടുത്തു. പി കെ നസീം സ്വാഗതവും പി കെ കുഞ്ഞുട്ടിനന്ദിയും പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ ഒട്ടനവധി പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.