പാക്കടപ്പുറായ: എ എം എൽ പി എസ് വേങ്ങര കുറ്റൂരിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ശതാരവം 2024 പ്രവർത്തനങ്ങളിൽ ഒന്നായ ആരോഗ്യ ബോധവൽക്കരണ ക്ലാസും അമ്മ വായന കൂട്ടം ഉദ്ഘാടനവും മെഡിക്കൽ ഓഫീസർ സി ടി മുഹമ്മദ് കുട്ടി നിർവഹിച്ചു. ഫസ്റ്റൈഡുമായി ബന്ധപ്പെട്ട് ജെ എച്ച് ഐ നാസർ അഹമ്മദ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്രധാനാധ്യാപകൻ പ്രശോഭ് പി എൻ സ്വാഗതവും നൂറാം വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ഹസ്സൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.
സ്കൂൾ മാനേജർ അബൂബക്കർ പാക്കട, പിടിഎ പ്രസിഡന്റ് സുഭാഷ് യുപി, സുഹറാബി ടീച്ചർ, നൗഫൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്. ആർ ജി കൺവീനർ കദീജ പി കെ നന്ദി പ്രകാശിപ്പിച്ചു.