കൂട്ടുകാർ കലോത്സവ ദിനത്തിൽ "രുചിക്കൂട്ടുമായ് ചങ്ങാതിക്കൊപ്പം...." ഭക്ഷ്യമേള സംഘടിപ്പിച്ചു

വേങ്ങര: സഹപാഠിക്കൊരു കൈത്താങ്ങുമായി ജിഎം വിഎച്ച്എസ്എസ് വേങ്ങര ടൗൺ എൻഎസ്എസ് കൂട്ടുകാർ കലോത്സവ ദിനത്തിൽ "രുചിക്കൂട്ടുമായ് ചങ്ങാതിക്കൊപ്പം...." എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.   കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ വിവിധ പലഹാരങ്ങളും മറ്റു വിഭവങ്ങളുമാണ് ഭക്ഷ്യമേളക്കായി ഒരുക്കിയത്.സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന,   രോഗത്താൽ കഷ്ടപ്പെടുന്ന,  മറ്റു വരുമാന മാർഗ്ഗമില്ലാത്ത കുടുംബത്തിലെ വിദ്യാർത്ഥിയെ സഹായിക്കുന്നതിനു വേണ്ടിയാണ് എൻഎസ്എസ് വിദ്യാർത്ഥികൾ ഈ പരിപാടി ഏറ്റെടുത്തത്.  എൻഎസ്എസ് ലീഡർമാരായ സി. കെ. ഇർഷാദ് അലി, മുഹമ്മദ് റിഷാദ്  എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ വളണ്ടിയർമാരായ  ടി. അനന്യ, അബ്ദുൽ വാരിസ്, പി.  ശ്രീലക്ഷ്മി, സി.കെ. അനുപമ, എ.കെ. ഫാത്തിമ ഫിദ ഒ.നന്ദു കൃഷ്ണ, ഫെബിൻ റോഷൻ ഇഹ്സാൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}