വേങ്ങര: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമയി ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയുടെ നേതൃത്വത്തിൽ മുതിര്‍ന്ന പൗരന്‍മാരെ അവരുടെ വീടുകളിൽചെന്ന് ആദരിച്ചു.
പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ്മ അന്‍വര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. നിസ്സാര്‍ കാരി, മുഹമ്മത് കല്ലേങ്ങൽ പടി, മുഹമ്മത് കട്ടി, യാക്കൂബ് എ പി, ശങ്കരന്‍ മാസ്റ്റര്‍, മാലതി.സി എന്നിവര്‍ നേതൃത്വം നല്‍കി.