വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വേങ്ങര ടൗൺ ക്ലീനിങ് നടത്തി.
രാവിലെ 8 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. മാലിന്യം മുക്ത നവകേരള പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് സംഘടിപ്പിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ട്രോമാകെയർ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സായംപ്രഭാ ഹോം അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ക്യാമ്പയിനിന്റെ ഭാഗമായി.