പാക്കടപുറായ:എ എം എൽ പി എസ് വേങ്ങര കുറ്റൂരിലെ cub bul bul വിദ്യാർത്ഥികൾ ഗാന്ധിജയന്തി ശുചിത്വ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരവും പാക്കടപുറായ അങ്ങാടിയും ശുചീകരണം നടത്തി. വാർഡ് മെമ്പർ റുബീന അബ്ബാസ് ശുചീകരണ പ്രവർത്തനങ്ങൾക്കും വൃക്ഷത്തൈ നടുന്നതിനും നേതൃത്വം നൽകി.
പ്രധാന അധ്യാപകനായ പ്രശോഭ് പി എൻ, bul bul captain റഹ്മ ടീച്ചർ, ശ്രീനാഥ് മാസ്റ്റർ ,നിതിൻ മാസ്റ്റർ, പിടിഎ പ്രസിഡൻറ് സുഭാഷ് യു പി എന്നിവർ സംബന്ധിച്ചു.