ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു


കണ്ണമംഗലം: പൂച്ചോലമാട് മഹല്ല് കമ്മിറ്റിയുടെയും, യൂത്ത് വിംഗ് പൂച്ചോലമാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ജുമുഅ നിസ്ക്കാരത്തിന് ശേഷം നടന്ന റാലിയില്‍ ഫലസ്തീന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്ലക്കാര്‍ഡുകളേന്തിയും  നൂറുകണക്കിന് പ്രദേശവാസികള്‍ അണിനിരന്നു. 

റാലിക്ക് മഹല്ല് ഖത്തീബ് അബ്ദുല്‍ അസീസ് സഖാഫി നേതൃത്വം നല്‍കി. മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി മേലെ പൂച്ചോലമാട്, നൊട്ടപ്പുറം വഴി  പൂച്ചോലമാട് അങ്ങാടിയില്‍ സമാപിച്ചു.
മഹല്ല് ഭാരവാഹികളായ മൂക്കുമ്മൽ മരക്കാർ ഹാജി, കാപ്പൻ ഹനീഫ്, മൂക്കുമ്മൽ അസൈൻ ,അഷ്റഫ് ,ടി ടി നൂറുദ്ദീൻ, പൂവിൽ ബഷീർ,പുള്ളിശ്ശേരി ബഷീർ യൂത്ത് വിംഗ് അംഗങ്ങളായ അയ്യൂബ് അഞ്ചു കണ്ടൻ, താട്ടയിൽ അബ്ദുറഹ്മാൻ, പൂവിൽ അഷ്റഫ് ,ചുക്കൻ നൗഫൽ, പൂവിൽ ഷരീഫ്, ഒ പി ബഷീർ, ഇ പി സ്വഫ് വാൻ, താട്ടയിൽ ശംസു, ചാലിൽ ഇസ്മായിൽ, കാപ്പൻ മൊയ്തീൻ കുട്ടി, അഷ്കർ ,സുഹൈൽ, കെ കെ അലവി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}