തേഞ്ഞിപ്പലം: വേങ്ങര ഉപജില്ലാ സ്‌കൂൾ കലോത്സവ ലോഗോ മന്ത്രി വി. അബ്ദുറഹ്മാൻ പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാമിന് നൽകി പ്രകാശനം ചെയ്തു. നവംബർ 13 മുതൽ 16 വരെ പെരുവള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത, പബ്ലിസിറ്റി ചെയർമാനും പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ആയിഷ ഫൈസൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ്, പ്രിൻസിപ്പൽ എം.പി. ദിനീഷ് കുമാർ, ടി.ടി. വാസുദേവൻ, ദീപു കുമാർ, ഷറഫു പെരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രകാരൻ വലിയോറ ചിനക്കൽ കെ. അബ്ദുറഹ്മാൻ രൂപകൽപ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 13-ന് വിളംബരജാഥ നടക്കും.