വേങ്ങരയിൽ തെരുവുനായുടെ കടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

വേങ്ങര: വേങ്ങര ഗാന്ധി ദാസ് പടിയിൽ വെച്ച് തെരുവുനായുടെ കടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. വേങ്ങര എസ് എസ് റോഡ് സ്വദേശി അലവി 42നാണ് തെരുവിനായ്ക്കളുടെ കടിയേറ്റത്.
ഇന്ന് രാവിലെ വേങ്ങര ഗാന്ധിദാസ് പടിയിലെ മര മില്ലിലേക്ക് മരം എടുക്കാൻ പോയപ്പോൾ പതിനഞ്ചോളം വരുന്ന തെരുവുനായകൾ കൂട്ടംകൂട്ടമായി എത്തി അക്രമിക്കുകയായിരുന്നു.
ഇദ്ദേഹത്തെ വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മില്ലിലെ ഇതര സംസ്ഥാന തൊഴിലാളികളും മറ്റു നായകളെ വിരട്ടി ഓടിച്ചത്കൊണ്ട് മാത്രമാണ് കൂടുതൽ പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടത്.

പരിസരത്ത് നായകളുടെ താവളം ആണെന്ന് നാട്ടുകാർ പറഞ്ഞു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}