വേങ്ങര: വേങ്ങര പാലിയേറ്റീവ് മുൻ എക്സിക്യൂട്ടീവ് അംഗവും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാനിധ്യവുമായിരുന്ന അന്തരിച്ച അഞ്ചു കണ്ടൻ അബു ഹാജിക്ക് വേങ്ങര പാലിയേറ്റീവ് എക്സിക്യൂട്ടീവ് കമ്മിറ്റി ആദരാജ്ഞലികളും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. സൈഫുന്നിസ എം,
കെ. പി. സോമൻ മാസ്റ്റർ,
പ്രൊഫ. മൊയ്‌ദീൻ തൊട്ടശ്ശേരി,
അലവി കുട്ടി കുറുക്കൻ,
സുബ്രഹ്മണ്യൻ എം,
എ.പി.അബൂബക്കർ,
അമീറലി ഇത്തിക്കൽ,
അലവി എം. പി,
കുട്ടിമോൻ. സി,
കുഞ്ഞാലി മാസ്റ്റർ പി. പി, എന്നിവർ പ്രസംഗിച്ചു.
പാണ്ടികശാല നാരായണന്റെ വീട് പണി പൂർത്തീകരിക്കുക എന്ന അബു ഹാജിയുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനു വീട് നിർമാണ കമ്മിറ്റിയുമായി സഹകരിച്ചു പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ വേണ്ട നടപടികൾ എടുക്കാൻ തീരുമാനിച്ചു. ഇതിനായി നാലാംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.
സെക്രട്ടറി ബാവ കൊളക്കാട്ടിൽ സ്വാഗതവും ബഷീർ പുല്ലമ്പലവൻ നന്ദിയും പറഞ്ഞു.