ഊരകം: ഊരകം മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി എം കെ മൊയ്‌തീൻ ചുമതല ഏറ്റെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ അധ്യക്ഷനായ യോഗം കെ പി സി സി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഈ മാസം 30 ന് മലപ്പുറത്ത് വെച്ച് നടക്കുന്ന ഫാലസ്തീൻ ഐക്യദാർഢ്യം വൻ വിജയമാക്കാനും തീരുമാനിച്ചു.
ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് എൻ പി. അസ്സയ്നാർ, എം.രമേശ് നാരായണൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി പി. മറിയാമു, പറമ്പൻ സൈദലവി, വേലായുധൻ മാസ്റ്റർ, സി പി നിയാസ്, കോണിയത്ത് അബ്ദു, വി പി ഉമ്മർ, അബൂ മണ്ണിശ്ശേരി,എം ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
കെ കെ. അബൂബക്കർ മാസ്റ്റർ സ്വാഗതവും, എം കെ. മൊയ്‌തീൻ നന്ദിയും പറഞ്ഞു.