മലപ്പുറം ജില്ലയിലെ ഊരകം കേന്ദ്രീകരിച്ച് ജിദ്ദയില്‍ ഊരകം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവില്‍ വന്നു.
കൗണ്‍സില്‍ സംഗമം കെ.എം.സി.സി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. യൂനുസ് വേങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുജീബ് വേങ്ങര, നാസര്‍ കാരാടൻ, അഹ്മദ് അച്ഛനമ്ബലം, അലി പാങ്ങാട്ട്, ലത്തീഫ് കൊന്നോല എന്നിവര്‍ സംസാരിച്ചു. എം.കെ. മുസ്തഫ സ്വാഗതവും റാസിക് ചാലില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.കെ. ഹംസ (ചെയര്‍), മുസ്തഫ ബാഖവി (പ്രസി), എം.കെ മുസ്തഫ (ജന. സെക്ര), റാസിഖ് ചാലില്‍ (ട്രഷറര്‍), അൻവര്‍ പുത്തൻപീടിക, ഇബ്രാഹിം മുക്കില്‍, യു.കെ അഹമ്മദ്, ഷബീര്‍ അലി കോടലിട, മുഹമ്മദ് ഗനി, നവാസ്, അലവി പുല്ലമ്ബലവൻ, മൻസൂര്‍ മുള്ളൻ, ബഷീര്‍ പൂക്കുത്ത് (എക്സി. അംഗങ്ങള്‍), ലത്തീഫ് കൊന്നോല, അലി പാങ്ങാട്ട്, അൻവര്‍ ഹുദവി (ഉപ. സമിതി അംഗങ്ങള്‍).