എ.ആർ.നഗർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാലയ പരിസരം ശുചീകരണം നടത്തി പുകയൂർ ഗവൺമെന്റ് എൽ പി സ്കൂൾ പിടിഎ. പ്രവർത്തനോദ്ഘാടനം എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ നിർവ്വഹിച്ചു.
'മാലിന്യ മുക്തം എന്റെ കേരളം ' എന്ന ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പിടിഎ പ്രസിഡന്റ് സി.വേലായുധൻ, പിടിഎ പ്രതിനിധികളായ എം.വി.സാദിക്ക്, പി.ലിനി, കെ.സന്ധ്യ, പി.സുഹാസിനി, സനിഷ സന്തോഷ്, ചാത്തപ്പൻ, എൻ.പി ലളിത, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.