സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഫലസ്തീൻ ജനതയ്ക്ക് വേണ്ടി നിലകൊണ്ടു പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ഫലസ്തീൻ ജനത അനുഭവിച്ചുവരുന്ന കൊടും യാതനകളിൽ നിന്നുണ്ടായ പ്രകോപനത്തിൽ എല്ലാ യുദ്ധ നിയമങ്ങളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന നരഹത്യയിൽ കോൺഗ്രസ് പല സ്‌തീൻ ജനതയ്ക്കൊപ്പം ആണെന്നതിൽ ആരും സംശയിക്കേണ്ടതില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യട ൻ ഷൗക്കത്ത് പറഞ്ഞു.
വേങ്ങര നിയോജകമണ്ഡലം ആര്യാടൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, വി. പി റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വി എ കരീം, വി സുധാകരൻ, റിയാസ് മുക്കോളി, പി രാധാകൃഷ്ണൻ മാസ്റ്റർ, പി എ ചെറീത്, വിയു കുഞ്ഞാൻ, റഹീം കുഴിപ്പുറം, അഡ്വക്കറ്റ് ഗിരീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. പി പി സഫീർ ബാബു സ്വാഗതവും കാടയെങ്ങൽ അസീസ് ഹാജി നന്ദിയും പറഞ്ഞു.
വേങ്ങര നിയോജക മണ്ഡലം ആര്യാടൻ ഫൗണ്ടേഷൻ ഭാരവാഹികളായി എം എ അസീസ് ചെയർമാൻ, വി യൂ കുഞ്ഞാൻ, പി പി സഫീർ ബാബു, ചെവിടി കുന്നൻ ബാപ്പു, വൈസ് ചെയർമാൻമാരായും അഡ്വക്കറ്റ് ഗിരീഷ് കുമാർ, മൻസൂർ എം കെ, റഹീം കുഴിപ്പുറം, കൺവീനർമാരായും കാടങ്ങൽ അസീസ് ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു.