എ ആർ നഗർ: ഇരുമ്പുചോല എ യു പി സ്കൂൾ കലോത്സവവും രക്ഷാകർതൃ സംഗമവും എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ചെമ്പകത്ത് അബ്ദുറഷീദ് അധ്യക്ഷതവഹിച്ചു. സംഗമഭാഗമായി എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈഫ് ഭവന പദ്ധതി നടപ്പിലാക്കിയ എ ആർ നഗർ പഞ്ചായത്തിലെ വി ഇ ഒ ചെമ്പകത്ത് അബ്ദുറഷീദിന് ആദരം നൽകി. മാത്‍സ് ഗുരു സലീം ഫൈസൽ ക്ലാസ്സെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുറഷീദ്, വാർഡ് മെമ്പർ ഒ സി മൈമൂനത്ത്, എം ടി എ പ്രസിഡണ്ട് എം കദീജ, പി ടി എ വൈസ് പ്രസിഡണ്ട് കാവുങ്ങൽ ഹൻളൽ, തെങ്ങിലാൻ ഇസ്മായിൽ, ടി മുനീർ, ടി പി അബ്ദുൽ ഹഖ് മാസ്റ്റർ, പി അബ്ദുൽ ലത്തീഫ് മാസ്റ്റർ, കാവുങ്ങൽ ഫൈസൽ, പാറമ്മൽ ഹനീഫ, സീറുന്നീസ തുടങ്ങിയവർ സംസാരിച്ചു.
സീനിയർ അസിസ്റ്റൻറ് ജി സുഹറാബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ എം കെ ഹമീദ് നന്ദിയും പറഞ്ഞു.