ചേറൂർ: ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഡെറാഡൂണിൽ വെച്ച് നടക്കുന്ന വേൾഡ് അസോസിയേഷൻ കിക്ക് ബോക്സിംഗ് ഓർഗനൈസേഷൻ (WAKO) ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷിഫിൻ. ഒൿടോബർ 1,2,3 തീയതികളിലാണ് മത്സരം.
മണ്ണാർക്കാട് വെച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടി സ്വർണ മെഡലും ഒന്നാം സ്ഥാനവും നേടിയാണ് ഷിഫിൻ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. പറപ്പൂർ പുത്തൻ പറമ്പ് തയ്യിൽതൊടി അബ്ദുൽ മജീദ്, സാജിദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷിഫിൻ. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഡെറാഡൂണിലേക്ക് പോകുന്ന ഷിഫിന് പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് യാത്രയയപ്പ് നൽകി.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ്, സ്റ്റാഫ് സെക്രട്ടറി ഫാറൂഖ് മാസ്റ്റർ അധ്യാപകരായ സന്തോഷ്, കെ.പി അസീസ്, ഫൈസൽ, ലത്തീഫ്, ഹുസൈൻ, മൊയ്‌ദീൻ കോയിസ്സൻ, ഹുസൈൻ, മഞ്ചു, ശുക്ര, സാജാജ്, ജൈസൽ എന്നിവർ പങ്കെടുത്തു.