അസംബ്ലി"98 വെബ്സൈറ്റ് ലോഞ്ചിംഗ് നടത്തി

കണ്ണമംഗലം: ചേറൂര്‍  പി പി ടി എം വൈ എച്ച് എസ് സ്‌കൂളിലെ 98 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മയായ അസംബ്ലി"98 ന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ യുഎം ഹംസ നിർവഹിച്ചു. 

ഡിസംബർ 26 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ സ്‌കൂളിൽ വെച്ചു ഫാമിലി മീറ്റപ്പ് നടത്തുന്നതിനും പരിപാടിയിലേക്ക് എല്ലാ വിദ്യാർത്ഥികളെയും ക്ലാസ്സ് ടീച്ചേഴ്സിനെയും  എത്തിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനമെടുത്തു.

കൺവീനർ നെടുമ്പള്ളി സെയ്ദു സ്വാഗതം പറഞ്ഞു. Adv:സിപി.ജസീല, പ്രസീത, റഹൂഫ് കെ ടി, പി.സാലിം, പി ഇ റാഷിദ്, ആറ്റപ്പൂ തങ്ങൾ, കെ.റഫീഖ്, ശറഫുദ്ധീന്‍, 
കെ.ടി.അബ്ദുൽ ലത്തീഫ്,
സി ശിഹാബ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}