മലപ്പുറം: ജില്ലാ റസ്‌ലിങ് ചാമ്പ്യൻഷിപ്പ് നവംബർ 4, 5 തീയതികളിൽ മലപ്പുറം ഇന്ദിര പ്രിയദർശിനി ഹാളിൽ നടത്തും. സബ്ജൂനിയർ (അണ്ടർ-17), ജൂനിയർ (അണ്ടർ-20), അണ്ടർ 23, സീനിയർ എന്നീ വിഭാഗങ്ങളിൽ മത്സരം ഉണ്ട്.
രജിസ്റ്റേർഡ് ക്ലബ്ബ് അഥവാ സ്ഥാപനങ്ങൾ മുഖേന ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ഫോട്ടോ എന്നിവ സഹിതം നവംബർ രണ്ടിന് മുമ്പ് എൻട്രി നൽകണം. ഫോൺ- 9895802441