ഊരകം: ഭാരതത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആത്മാഭിമാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുകാരന്റെ സ്വകാര്യ അഹങ്കാരം ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ പ്രിയ ദർശിനിയുടെ 39-ാം ചരമവാർഷികവും പുഷ്‌പാർച്ചനയും അനുസ്മരണ യോഗവും ഊരകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വിഘടനവാദത്തിനും വർഗ്ഗീയതക്കുമെതിരെ പ്രതിജ്ഞയും എടുത്തു.
മണ്ഡലം പ്രസിഡണ്ട് എം കെ മൊയ്തീൻ (മാനു ) എന്നവരുടെ അദ്ധ്യക്ഷതയിൽ ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉത്ഘാടനം ചെയതു. നിയാസ് മോൻ സ്വാഗതവും ,സക്കീർ എൻ ടി നന്ദിയും പറഞ്ഞു.
അനുസ്മരണ യോഗത്തിൽ വേലായുധൻ മാസ്റ്റർ , ശങ്കരൻ മാസ്റ്റർ , നാസർ നടക്കൽ , എം കെ കുഞ്ഞാപ്പ , ഉണ്ണി ടി ,എം കെ വാപ്പു , മുഹമ്മദ് പി ,.അഷ്റഫ് എൻ ടി , എം കെ മുഹമ്മദ് , ഡി കെ ഗോപാല കൃഷ്ണൻ , ചോയി പി , അയ്യപ്പൻ എ , വാസു വി.പി , ആലി നെടും പറമ്പ് തുടങ്ങിയവർ സംസാരിച്ചു.