കൊളപ്പുറം സൗത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ ഉരുക്ക് വനിതയുമായ ഇന്ദിരാഗാന്ധിജിയുടെ 39 മത് രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും സംഘടിപ്പിച്ചു. വാർഡ് മെമ്പർമാരായ കെ എം ബേബി, സജ്ന അൻവർ എന്നിവർ ഉദ്ഘാടനം ചെയ്തു.
പ്രതിജ്ഞ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാഫി ഷാരത്ത് ചൊല്ലിക്കൊടുത്തു. ബാങ്ക് ഡയറക്ടർ മാരായ ഷാരത്ത് കുഞ്ഞുമുഹമ്മദ്, അനി പുൽത്തടത്തിൽ, റിയാസ് കല്ലൻ, അഷറഫ് സലാഹുദ്ദീൻ കൊളക്കാട്ടിൽ, മുസ്താഖ് വി, സൈതലവി ചെറുവത്ത്, ജംഷീർ സി, ജംഷീർ ആവയിൽ, ഉണ്ണി കുന്നത്ത്, ഫൈസൽ കല്ലൻ, അബു മതാരി, രാജൻ കുന്നത്ത്, നിസാർ എൻ, ഗഫൂർ, മുഷ്താഖ്, ഹരിദാസൻ കെ എം എന്നിവർ സംബന്ധിച്ചു.