വേങ്ങര: മുസാബഖ 2023 വേങ്ങര കച്ചേരിപ്പടി റൈഞ്ച് മുസാബഖ
മാട്ടിൽ നജാത്തു സ്വിബിയാൻ മദ്രസയിൽ സമാപിച്ചു. പ്രസിഡന്റ് പാറയിൽ കുഞ്ഞു പതാക ഉയർത്തി. ഞായർ രാവിലെ 8 മണിക്ക് റൈഞ്ചിലെ വിവിധ മ്ദ്രസയിൽ നിന്ന് എത്തിയ വിദ്യാർഥികൾ അക്ഷരാർഥത്തിൽ ഇസ്ലാമിക കലകളുടെ വിസ്മയം തീർത്തു.
കച്ചേരിപ്പടി തൻവീറുൽ ഇസ്ലാം മദ്രസ ഓവറോൾ കിരീടം നേടി. ആതിഥേയരായ മാട്ടിൽ നജാ
ത്തു സ്വിബിയാൻ മദ്രസ രണ്ടാം സ്ഥാനവും കണ്ണാട്ടിപ്പടി സുല്ലമുൽ ഹുദാ മദ്രസ മൂന്നാം സ്ഥാനവും നേടി.
സർഗ പ്രതിഭയായി മുഹമ്മദ് ഫവാസും പി.ഫഹല ഫെബിനും കലാപ്രതിഭയായി സലാഹുദ്ധീൻ ഹുദവിയും തെരഞ്ഞെടുക്കപ്പെട്ടു. ഉസ്താദുമാരുടെ മത്സര വിഭാഗത്തിൽ മാട്ടിൽ നജാത്തു സ്വിബിയാൻ മദ്രസ ഒന്നാം സ്ഥാനം നേടി. പ്രസിഡൻ്റ് പാറയിൽ കുഞ്ഞു സമ്മാനവിതരണം ഉത്ഘാടനം ചെയ്തു.
സമാപന യോഗം സദർ മുഅല്ലിം അശ്റഫ് ഉസ്താദ് ഉൽഘാടനം ചെയ്തു. അഹമ്മദ് കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ കെ അഹമ്മത് കുട്ടി ഹാജി, പി.കുഞ്ഞീതുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു. റൈഞ്ച് സെക്രട്ടറി റസാക്ക് മൗലവി സ്വാഗതവും കൺവീനർ ജാബിർ വാഫി നന്ദിയും പറഞ്ഞു.
ഖജാഞ്ചി എ.പി കുഞ്ഞിമുഹമ്മദ്, എ.കെ ഹംസ, എം ഹസനു , പി.ഇബ്രാഹിം, കെ.ഷൗക്കത്ത്, പള്ളിയാളി ഹംസ മഹല്ല് സെക്രട്ടറി എ.കെ. കുഞ്ഞു വാർഡ് മെമ്പർ ടി.മൊയ്തീൻ കോയ എന്നിവരും സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്രസ അദ്ധ്യാപകരായ എ.കെ ശാകിർ മാഹിരി, മുബാറക് ഹുദവി, അസ്ലം റഹ്മാനി,
ജാബിർ വാഫി.റാസിഖ് ഹുദവി.ഫവാസ് പനക്കത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എ.കെ മുസ്തഫ, ഇവി.ഇർഫാൻ എന്നിവരുടെ പ്രവത്തനം ശ്ലാഘനീയായി. കമ്മിറ്റി മെമ്പർമാരും പൂർവ്വ
വിദ്യാർഥികളും പങ്കെടുത്തു.