ഊരകം: മിഴിനീർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ആവശ്യമായ ഒരു ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ വെങ്കുളം എംയു എച്ച്എസ്എസ് 2003 ബാച്ചിന്റെ കീഴിലുള്ള ഹംസഫർ ചാരിറ്റി സെൽ ഭാരവാഹികളായ ഓടക്കൽ ഹസീബ്,അബ്ദുസമദ് കാരാത്തോട്, സാദിഖ് നെല്ലിപ്പറമ്പ്, ശംസുദ്ധീൻ കെ ടി എന്നിവർ ചേർന്ന് മിഴിനീർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്ക് കൈമാറി.
ചടങ്ങിൽ മിഴിനീർ ചാരിറ്റിയുടെ വർക്കിംഗ് പ്രസിഡന്റ എംകെ മുഹമ്മദ് മാസ്റ്റർ, ജോ സെക്രട്ടറിമാരായ റിയാസ് എം കെ, മിസ്ഹബ് കെ ടി, ഓർഗനൈസിങ് സെക്രട്ടറി സൈബുള്ള എന്നിവരും ഹംസഫർ ഗ്രൂപ്പിന്റെ എല്ലാ പ്രതിനിഥികളും പങ്കെടുത്തു.