മലപ്പുറം ജില്ലാ കേരളോത്സവം: നവംബര്‍ 12 മുതല്‍ 20 വരെ വണ്ടൂരില്‍

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ 12 മുതല്‍ 20 വരെ വണ്ടൂരില്‍ വച്ച്‌നടക്കും.സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘാടക സമിതി യോഗം ഒക്ടോബര്‍ 27 ന് വെള്ളിയാഴ്ച ഉച്ചക്ക് 2:30ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച്‌ ചേരും.ഉല്‍ഘാടന ദിവസം വിളംബര ഘോഷയാത്ര , മറ്റ് ദിവസങ്ങളില്‍ മത്സര ഇനങ്ങള്‍ക്ക് പുറമെ വൈകുന്നേരം പ്രത്യേക വേദിയില്‍ സാംസ്കാരിക സദസ്സ്, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ ചെയര്‍മാനായി ജില്ല സംഘാടകസമിതി രൂപീകരിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയില്‍ മൂത്തേടം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്മാരയ സറീന ഹസീബ്, നസീബ് അസീസ്, ആലിപറ്റജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു,സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗാം ഓഫീസര്‍ ആശ എസ്. ബാബു, യുവജന ക്ഷേമ ബോര്‍ഡ് അംഗം ശരീഫ് പാലോളി, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. ശ്യാം പ്രസാദ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, യുവജന സംഘടന പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}