കിണറ്റിൽ വീണ മാതാവിനെ സ്വന്തം ജീവൻ പണയംവെച്ച് രക്ഷിച്ച സ്വബീഹിനെ ആദരിച്ചുl

കിളിനക്കോട്: കിണർ വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീണ തന്റെ മാതാവിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച മുഹമ്മദ്‌ സ്വബീഹ് യു എൻ നാടിനു അഭിമാനമായിമാറി.

കിളിനക്കോട് MHMA UP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ സ്വബീഹ് തന്റെ അവസരോചിതമായ ഇടപെടലിലൂടെ തിരിച്ചു നൽകിയത് തന്റെ മാതാവ് ജംഷീറയുടെ ജീവിതം തന്നെയാണ്... കാശ്മീർ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ കൂടി ആയിട്ടുള്ള സൈദലവിയാണ് പിതാവ്.

തന്റെ മികവ് കൊണ്ട് നാട്ടുകാരുടെ അഭിമാനമായിമാറിയ സ്വബീഹിനെ കാശ്മീർ അലിഫ് ചാരിറ്റി സെന്റർ ഭാരവാഹികൾ വീട്ടിൽ എത്തി ആദരിച്ചു.

കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ യു എം ഹംസ, അലിഫ് ഭാരവാഹികളായ എൻ കെ കുഞ്ഞാണി, കുഞ്ഞോട്ട് അയ്യൂബ്, ശംസീർ പൂക്കുത്ത്, സാദിഖ് യു കെ, മൻസൂർ പാലേരി, പ്രശസ്ത വ്ലോഗർ ഫൈസൽ കോട്ടക്കൽ, ശാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}