വേങ്ങര പഞ്ചായത്തിൽ ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ സൗജന്യമായി വിതരണത്തിനെത്തിച്ച ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.

മുളക്, തക്കാളി എന്നീ തൈകളാണ് വിതരണം ചെയ്യുന്നത്. തൈകൾ വാങ്ങാൻ താൽപ്പര്യമുള്ള കർഷകർ, കർഷക സംഘങ്ങൾ, സമിതികൾ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് കൃഷിഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കുള്ള പദ്ധതിയാണിത്.
നിബന്ധനകൾ :-
1. മിനിമം 10 സെന്റ് എങ്കിലും തികച്ചും കൃഷി ചെയ്തിരിക്കണം
2.അപേക്ഷയോടൊപ്പം കൃഷിസ്ഥലത്തിന്റെ 
നികുതിച്ചിട്ട് -തനത് വർഷം ( 2023-24)/പാട്ടക്കരാർ , ആധാർ എന്നിവ ഹാജരാക്കേണ്ടതാണ്.

വൈസ് പ്രസിഡണ്ന്റ് ടി കെ കുഞ്ഞുമുഹമ്മദ്, ഒൻപതാം വാർഡ് മെമ്പർ ചോലക്കൻ റഫീഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ഹസീന ബാനു, ആസ്യ മുഹമ്മദ്, കൃഷി അസിസ്റ്റൻറ് ഓഫീസർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}