വേങ്ങര: വേങ്ങര വി പി സി മാൾ വഫ ഓടിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ ചെയർമാൻ പി പി ആലിപ്പു ഉദ്ഘാടനം ചെയ്തു.
ജില്ലാ സംസ്ഥാന ഭാരവാഹികളായ കെ സി അബ്ദുറഹിമാൻ, അബ്ദുൽ മജിദ് നഹ, കാമ്പ്രൻ കരിം, ആഷിഖ് കെ കെ, കോൺഗ്രസ് നേതാക്കളായ കെ എ അറഫാത്, നാസർ പറപ്പൂർ, പി പി സഫിർ ബാബു, പി കെ സിദിഖ്, വി പി കുഞ്ഞിമുഹമ്മദ് ഹാജി, കെ ഗംഗാധരൻ, ഇ കെ ആലി മൊയ്‌ദീൻ, സുലൈഖ മജിദ്, മുസ്തഫ പി സി,സക്കിർ ഹാജി, പി പി എ ബാവ, ചന്ദ്ര മോഹൻ, ടി കെ ദിലീപ് തുടങ്ങിയ സംസാരിച്ചു.
വേങ്ങരയിൽ നിന്നുള്ള പുതിയ ഭാരവാഹികളായി ടി വി റഷീദ്, റസാഖ് മനാട്ട്, കുളാൻ സൈദലവി, ടി കെ റാഫി, നസീർ ചെള്ളി, മജിദ് കുരിക്കൾ, അബ്ദുൽ അസിസ് ചെമ്പൻ, അൻവർ മാട്ടിൽ, കാപ്പൻ ഹമിദ്, കെ വി കോയ എന്നിവർ ചുമതലയേറ്റു.
നിയോജക മണ്ഡലം ചെയർമാൻ മൊയ്‌ദിൻ കുട്ടി മാട്ട്ര അധ്യക്ഷത വഹിച്ച യോഗത്തിൽ സക്കിർ അലി കണ്ണെത്ത് സ്വാഗതവും സുലൈഖ മജിദ് നന്ദിയും പറഞ്ഞു.