വേങ്ങര: ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥനെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വേങ്ങര താഴങ്ങാടി ചളിട വഴി കൊട്ടേക്കാട്ട് കരിവേപ്പിൽ അബ്ദു റഹിമാൻ എന്ന ഇപ്പു (75) നെയാണ്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.
ശരീരത്തിലും തലയിലും മുറിപ്പാടുകളും രക്തക്കറുകളും ദുരൂഹത വർധിപ്പിച്ചിരുന്നു. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് ചോദ്യം ചെയ്തതായാണ് വിവരം.
ഭൂമി കച്ചവടം സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ ഉണ്ടായിരുനതിനാൽ അവയെക്കുറിച്ചും അന്വേഷണമുണ്ട്. വേങ്ങര എസ് എച്ച് ഒ എം മുഹമ്മദ് ഹനീഫക്കാണ് അന്വേഷണ ചുമതല.