നബിദിനത്തിന് പൊതു അവധി നൽകണം: എസ്.വൈ.എസ് മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചു

മലപ്പുറം: നബിദിനമായ 28-ന് പൊതു അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി സലീം എടക്കര എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് ഇ-മെയിൽ സന്ദേശമയച്ചു.

കോട്ടയ്ക്കൽ : പൊതു അവധി നൽകണമെന്ന് മലപ്പുറം വെസ്റ്റ് ജില്ലാ സമസ്ത പോഷക ഘടകങ്ങളുടെ നേതാക്കൾ. സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും ഇ-മെയിൽ സന്ദേശമയച്ചു.

ചേളാരി : പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

നബിദിനം പ്രമാണിച്ച് 27-നാണ് നേരത്തേ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}