ചേറൂർ: അധ്യാപകദിനത്തിൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകർ വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് രോഗികളെ പരിചരിക്കുന്നതിനായി ചക്രക്കസേരയുൾപ്പെടെ വിവിധ ഉപകരണങ്ങൾ കൈമാറി.
മെഡിക്കൽ ഓഫീസർ ഡോ. ജസീനാബി അധ്യാപകരിൽനിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ പറങ്ങോടത്ത് അബ്ദുൽ മജീദ് അധ്യക്ഷനായി.
അൻവർ പാലശ്ശേരി, ഹിദായത്തുള്ള സി., നിസാർ അഹ്മദ് കെ.വി., സബ്ന വി.എം. എന്നിവർ നേതൃത്വം നൽകി.