"ഇത് പുകയൂരിന്റെ ഹൃദയം" ലോക ഹൃദയ ദിനത്തിൽ ഹൃദയ മാതൃക തീർത്ത് കുരുന്നുകൾ
admin
എ.ആർ.നഗർ: ലോക ഹൃദയ ദിനത്തെ അനുസ്മരിച്ച് പുകയൂർ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ "ഹൃദയത്തെ അറിയാൻ ഹൃദയത്തോടടുക്കാം എന്ന മുദ്രാവാക്യവുമായി ഹൃദയത്തെ ദൃശ്യവത്കരിച്ചു. പ്രധാനധ്യാപിക പി.ഷീജ ഹൃദയ ദിന സന്ദേശം കൈമാറി.
അധ്യാപകരായ കെ.റജില,സി.ശാരി,കെ.രജിത,പി.ഷഹന,സി.ടി അമാനി എന്നിവർ നേതൃത്വം നൽകി.