വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്ത്
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
35 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ച വേങ്ങര ഗ്രാമപഞ്ചായത്തിലെ
കുറുകപ്പാടം അരീക്കത്തോട് കനാല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ സാഹിബ്
ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
ശ്രീമതി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുഹ്ജാബി,
വേങ്ങര പഞ്ചായത്ത് മെമ്പർമാരായ നുസ്റത്ത് അമ്പാടൻ, നജ്മുന്നിസ സാദിഖ്, വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് മങ്കട മുസ്തഫ സാഹിബ്, വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് ഖാദർ പറമ്പിൽ, ജനറൽ സെക്രട്ടറി ടി.വി.ഇഖ്ബാൽ,
വാർഡ് മുസ്‌ലിം ലീഗ് പ്രസിഡൻറ് ടി.വി.അഹമ്മദ്
ജന: സെക്രട്ടറി മജീദ് കുഴിക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.