വേങ്ങര: താനൂർ റെയിൽവേ മേൽപ്പാല നിർമ്മാണ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂണിറ്റ് നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തതിനാൽ അറസ്റ്റ് വരിച്ച യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിലിന് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് സ്വീകരണം നൽകി.
വേങ്ങര യൂണിറ്റിന് വേണ്ടി ജനറൽ സെക്രട്ടറി എം.കെ സൈനുദ്ദീനും വേങ്ങര മണ്ഡലം കമ്മറ്റിക്ക് വേണ്ടി വൈസ് പ്രസിഡൻ്റ് യാസർ വേങ്ങരയും ഹാരാർപ്പണമർപ്പിച്ചു.
സ്വീകരണത്തിന് യൂത്ത് വിംഗ് പ്രസിഡൻറ് അബ്ബാസ് പനക്കൽ, ജ. സെക്രട്ടറി ജബ്ബാർ, ട്രഷറർ അൻസാർ, ഭാരവാഹികളായ സഹൽ, ഉസ്മാൻ, മെഹബൂബ് എന്നിവർ നേതൃത്വം നൽകി*