പറപ്പൂർ: പുഴച്ചാൽ പ്രദേശത്ത് വിവിധ സന്നദ്ധ പ്രവർത്തനങ്ങളുമായി യൂനിറ്റ് യൂത്ത് ലീഗ് രംഗത്ത്. പുഴച്ചാൽ അംഗൻവാടി മുറ്റം നവീകരണം, ഇല്ലിപ്പുലാക്കൽ റോഡിലെ വെള്ളക്കെട്ട് നീക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് യൂത്ത് ലീഗ് പ്രവർത്തകർ നേതൃത്വം നൽകിയത്.
പുഴച്ചാൽ യൂനിറ്റ് യൂത്ത്ലീഗിൻ്റെ സേവന പ്രവർത്തനങ്ങൾ വാർഡ് മെമ്പർ ഇ കെ സൈദുബിൻ ഉദ്ഘാടനം ചെയ്തു. കൊമ്പൻ അസീസ് അധ്യക്ഷത വഹിച്ചു. ചെമ്പൻ നാസർ, പി.ടി റസാക്ക്, പി.അഹമ്മദ് കുട്ടി,കൊമ്പൻ റഷീദ്, പി.സിദ്ധീഖ്, പി.ഫാറൂഖ്,പി. അഫ്സൽ, കെ.കെ. ഇല്യാസ്, പി സമദ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.