ഒതുക്കുങ്ങൽ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്കായി പേവിഷപ്രതിരോധ കുത്തിവെപ്പ്

ഒതുക്കുങ്ങൽ : തെരുവുനായ്ക്കൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പിന് ഒതുക്കുങ്ങലിൽ തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ പരിപാടി ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തിൽ അൻപതോളം തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകി ശരീരത്തിൽ അടയാളപ്പെടുത്തിയശേഷം വിട്ടയച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മാട്ട് കുഞ്ഞീതു, മൃഗസംരക്ഷണ വകുപ്പ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എം.സി. കുഞ്ഞിപ്പ, വെറ്ററിനറി ഡോക്ടർ ആൻസി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}