വേങ്ങര: ശ്രീകൃഷ്ണ ജയന്തി കുറ്റൂർ പാക്കടപ്പുറായ വേങ്ങര ശ്രീ കരിങ്കാളി ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര തുടങ്ങി ബാലൻ പീടിക വഴി കടന്നുപോയി മുട്ടുംപുറം തോന്നിയിൽ മഹാദേവക്ഷേത്രം സന്നിധിയിൽ സമാപനം കുറിക്കുന്ന ശോഭ യാത്ര ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ന് നടന്ന കമ്മിറ്റിയിൽ ഭാരവാഹികൾ അറിയിച്ചു.
ശോഭാ യാത്രയിൽ വെളിമുക്ക് സ്ത്രീധരൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന വാദ്യമേളവും കുട്ടികളുടെ ഗോപിക നൃത്തവും നിശ്ചലദൃശ്യങ്ങളും ഉൾപ്പെടുത്തിയതായി സംഘാടകർഅറിയിച്ചു.
ചടങ്ങിൽ രക്ഷാധികാരി പരമേശ്വരൻ, ആഘോഷ പ്രമുഖ് സന്തോഷ് പറാട്ട്, സ്വാഗതസംഘം പ്രസിഡണ്ട് സുഭാഷ് പാക്കടപ്പുറായ, സെക്രട്ടറി പ്രബീഷ്, വൈസ് പ്രസിഡന്റുമാർ, ജോയിൻ സെക്രട്ടറിമാർ ട്രഷറർ ഷാജു കെ പി എന്നിവർ യോഗത്തിൽ പങ്കെടുത്തു.