കോരിചൊരിയുന്ന മഴയിലും ആവേശം കുറയാതെ മമ്പുറത്ത് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

ഏ ആർനഗർ മമ്പുറം: സഫലമായ ബാല്യത്തിന്റെ സുന്ദര സ്വപ്നങ്ങളെരുക്കി ഒരു ജന്മാഷ്ടമി കൂടി കടന്നുപോയി... ബാലഗോകുലം കേരളമാകെ ഒരു വൃന്ദാവനമാക്കി കൊണ്ട് നടത്തുന്ന ശോഭായാത്രയുടെ ഭാഗമായി പൂക്കളും പീലിയും വിടർത്തി പുല്ലാങ്കുഴലൂതിയ ഉണ്ണികണ്ണന്മാരെ കാത്തിരുന്ന പ്രകൃതിയുടെ അനുഗ്രഹവർഷത്താൽ മമ്പുറം വൃന്ദാവനം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മമ്പുറം മഖാം പരിസരത്ത് പുതിയ പാലത്തിൽ നിന്നും ആരംഭിച്ച ഭക്തിനിർഭരമായ ശോഭായാത്ര മമ്പുറം വെട്ടം കുന്നംകുലം ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.
                 
ബാല്യം ദൃഢനിശ്ചയത്തോടെ ചുവട് വെയ്ക്കുമ്പോൾ ലഹരിയുടെ നീരാളിക്കൈകൾ തളർന്നു വീഴും അതിനുള്ള സർഗ്ഗാത്മകമായ ആഹ്വാനത്തിലൂടെ "അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും" എന്ന സന്ദേശമാണ് ബാലഗോകുലം മുന്നോട്ട് വെക്കുന്നത്.
            
നൂറോളം കുട്ടികളുടെ വേഷവിധാനത്തിൽ നിശ്ചല ദൃശ്യത്തിന്റെയും നയന മനോഹരമായ നൃത്തചുവടുകളുമായി കണ്ണനും ഗോപികമാരും അണിനിരന്ന ശോഭായാത്രയിൽ നൂറ് കണക്കിന് അച്ഛനമ്മമാരും സഹോദരീ-സഹോദരന്മാരും കുഞ്ഞുമക്കളും പ്രതികൂലമായ കാലവസ്ഥ ഒരു അനുഗ്രഹമായി കരുതിയാണ് ശോഭായാത്രയിൽ അണിനിരന്നത്. വർണ്ണാഭമായ ഘോഷയാത്രയോട് സഹകരിച്ച ഭക്തജനങ്ങളെയും നാട്ടുകാരെയും നന്ദിയോടെ സ്മരിച്ചു കൊണ്ടാണ് ശ്രീകൃഷ്ണജയന്തി ആഘോഷ സംഘാടക സമിതി ശോഭായാത്ര സാമാപിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}