വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ ഫയലുകൾ കാലതാമസം കൂടാതെ തീർപ്പാക്കണമെന്ന് വേങ്ങര ലൈസൻസിഡ് എൻജിനിഴേയ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ വേങ്ങര സമ്മേളനത്തിൽ ആവശ്യപെട്ടു.
വേങ്ങര വ്യാപാര ഭവനിൽ രാവിലെ 10 മണി മുതൽ 3 വരെ നടന്ന സമ്മേളനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദുൽകിഫിൽ.ടി.ടി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻജിനീർ വി.കെ .എ റസാഖ് മുഖ്യപ്രഭാഷണം നടത്തി.
എൻജിനീർ ജാഫറലി എ ബിൽഡിംങ്ങ് റൂൾ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ചടങ്ങിൽ ഏരിയ പ്രസിഡന്റ് റിയാസലി പി.കെ സെക്രട്ടറി സക്കീറലി ജില്ല കമ്മറ്റി അംഗങ്ങളായ മുഹമ്മദ് അൻവർ , സജീർ പി.ടി, രഖുരാജ്, ശിവശങ്കരൻ , മുഹമ്മദ് സ്വാലിഹ് ഇ.വി, മുഹമ്മദ് കാട്ടിൽ, മൻസൂർ പി, ശംസുദ്ധീൻ ഇ വി , മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന സംഘടനാ സെക്ഷനിൽ 2022 ഒക്ടോബർ 6 മുതൽ 2023 സെപ്തംബർ 7 വരെയുള്ള ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കമ്മറ്റിയുടെ പ്രവർത്തന റിപോർട്ട് സെക്രട്ടറി സഹീർ അബ്ബാസ് നടക്കലും വരവ് ചിലവ് കണക്ക് ട്രഷറർ മുഹമ്മദ് സ്വാലിഹ് അവതരിപ്പിച്ച് യോഗം പാസ്സാക്കി.
യോഗത്തിൽ അഫ്സൽ പി പി അനുശോചനം രേഖപെടുത്തി. മെമ്പർമാർ പങ്കെടുത്ത സെക്ഷനിൽ പുതിയ ലെൻസ്ഫെഡ് വേങ്ങര ഭാരവാഹികളായി പ്രസിഡന്റ് : ദുൽകിഫിൽ ടി.ടി , സെക്രട്ടറി : സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ : മുഹമ്മദ് സ്വാലിഹ് ഇ.വി , വൈസ് പ്രസിഡന്റ് : റാഷിദ് എ.കെ, ജോയിൻ സെക്രട്ടറി : അഫ്സൽ പി.പി യെയും തെരെഞ്ഞെടുത്തു.