പുത്തൻ ഫീച്ചറുമായി ഗൂഗിള്‍ ക്രോം

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ യൂട്യൂബ് പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്നുള്ള വീഡിയോകളില്‍ നിന്നും എച്ച്ഡി ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. വീഡിയോകളുടെ സഹായത്തോടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആ വീഡിയോകളില്‍ നിന്ന് എളുപ്പത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് സഹായിക്കുകയാണ് പുതിയ ഫീച്ചറിന്റെ പ്രധാനലക്ഷ്യം.

മുമ്പ് ഇതിനായി കീബോര്‍ഡിലെ പ്രിന്റ് സ്‌ക്രീന്‍ ബട്ടനോ ഓപ്പെര പോലുള്ള ബ്രൗസറുകള്‍ നല്‍കുന്ന സ്‌നാപ്‌ഷോട്ട് പോലുള്ള ഓപ്ഷനുകളോ ഉപയോഗിച്ച് മാത്രമേ വീഡിയോകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ പുതിയ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ തന്നെ ഇന്‍ബില്‍റ്റായി ഈ സൗകര്യം എത്തിക്കുന്നു. ക്രോമിയം അടിസ്ഥാനമാക്കിയുള്ള മറ്റ് ബ്രൗസറുകളിലും ഈ സൗകര്യം ലഭ്യമാകും. 

നിലവില്‍ യൂട്യബ്, ഗൂഗിള്‍ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക. 

പുതിയ സൗകര്യം ഉപയോഗിച്ച് എങ്ങനെ വീഡിയോയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താം

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആദ്യം കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയില്‍ ചിത്രം പകര്‍ത്തേണ്ട ഭാഗത്തെത്തുമ്പോള്‍ പോസ് ചെയ്യുക. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് 'Copy Video Frame' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതുവഴി ആ ഭാഗം കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാവും. ഇത് നേരെ ഫോട്ടോഷോപ്പ്, ഫോട്ടോ പീ പോലുള്ള എതെങ്കിലും ഫോട്ടോ എഡിറ്റിങ് ആപ്പില്‍ പേസ്റ്റ് ചെയ്ത് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം. 

കണ്ടുകൊണ്ടിരുന്ന വീഡിയോയുടെ അതേ റസലൂഷനില്‍ തന്നെയുള്ള ചിത്രമാണ് ഈ രീതിയില്‍ കോപ്പി ചെയ്യപ്പെടുക എന്നത് ഈ സംവിധാനത്തിന്റെ വലിയൊരു പ്രത്യേകതയാണ്. കാരണം സാധാരണ പ്രിന്റ് സ്‌ക്രീന്‍ ബട്ടന്‍ വഴി ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ നിങ്ങളുടെ കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ റസലൂഷനിലുള്ള ചിത്രമാണ് ലഭിക്കുക. പുതിയ സൗകര്യം ഉപയോഗിച്ച് ചിത്രം കോപ്പി ചെയ്യുമ്പോള്‍ 4കെ വീഡിയോ ആണ് എങ്കില്‍ 4കെ റസലൂഷനിലുള്ള ചിത്രമായിരിക്കും കോപ്പി ചെയ്യപ്പെടുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}