വേങ്ങര: കെ പി സി സി മൈനോറിറ്റി ഡിപ്പാർറ്റ്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും കൺവെൻഷനും സംഘടിപ്പിച്ചു. നിയോജമണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ പി പി ആലിപ്പു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് നഹ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാൻ, ജില്ലാ ജനറൽ സെക്രട്ടറി കരീംകാബ്രൻ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി കെ സിദ്ധീഖ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ കെ ആലി മൊയ്ദീൻ, പി പി എ ബാവ, ജില്ലാ കോ ഓർഡിനേറ്റർ എം എൻ ആശിഖ്, മാസ് റിലീസ് സെൽ ഭാരവാഹികളായ വി പി കുഞ്ഞിമുഹമ്മദ് ഹാജി, കെ.കുഞ്ഞിമൊയ്ദീൻ,മുസ്തഫ പുള്ളി ശ്ശേരി, സലിം മാസ്റ്റർ, ഹസ്സൻ പി കെ, സക്കീർ ഹാജി, കെ.ഗംഗാധരൻ, വിജയൻകാളങ്ങാടൻ,കബീർ ആസാദ്,അസ്ലം എൻ കെ എന്നിവർ സംസാരിച്ചു.
ജില്ലാ വൈസ് ചെയർമാൻ സക്കീർ അലി കണ്ണോത്ത് സ്വാഗതവും, സുലൈഖ മജീദ് നന്ദിയും പറഞ്ഞു.