വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ജാഗ്രത സമിതി യോഗം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ ലുബ്ന, JPHN സുഗത, എ എസ് ഐ മുജീബ്, കമ്മ്യൂണിറ്റി കൗൺസിലർ റബീഹ, സി ഡി എസ് ചെയർ പേഴ്സൺ പ്രസന്ന എന്നിവർ സംസാരിച്ചു.
എ എൽ എം എസ് സി അംഗങ്ങളായ അബ്ദുൽ കരീം വടേരി, ഹംസക്കുട്ടി മൂക്കുമ്മൽ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. ചടങ്ങിൽ അറുപതോളം പേർ പങ്കെടുത്തു.