വേങ്ങര: വീട്ടിലെ പ്രാരാബ്‌ധം മൂലം പഠത്തോടൊപ്പം കച്ചവടം ചെയ്യുന്ന വിദ്യാർത്ഥികളെ ഉസ്താദുമാർ അനുമോദിച്ചു. മദ്‌റസ പഠനവും സ്കൂൾ പഠനവും കഴിഞ്ഞ ശേഷവും മറ്റു ഒഴിവു ദിവസങ്ങളിലുമാണ് കച്ചവടം ചെയ്യുന്നത്.
വേങ്ങര കണ്ണമംഗലം തടത്തിൽ പുറായ മമ്പഉൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികളായ അൻവർ വി,അഫ്സൽ വി എന്നീ വിദ്യാർത്ഥികളാണ് മാതാപിതാക്കൾക്ക് കൈതാങ്ങാകുവാൻ വേണ്ടി വഴിയോരത്ത് കച്ചവടത്തിനിറങ്ങിയത്. മദ്റസ പാദവാർഷീക പരീക്ഷ സന്ദർഭത്തിൽ രാത്രി സമയത്ത് അവരുടെ പെട്ടിക്കടയിൽ വെച്ച് പാഠഭാഗം വായിക്കുന്നത് യൂറ്റ്യൂബിലും സോഷ്യൽ മീഡിയയിലും നേരത്തെ വൈറലായിരുന്നു.
അനുമോദനച്ചടങ്ങ് സ്വദർ മുഅല്ലിം ഹസൻ ദാരിമി ഉദ്ഘാടനം ചൈതു. എ ആർ നഗർ റൈഞ്ച് എസ് കെ എസ് ബി വി സെക്രട്ടറി പുള്ളാട്ട് അനീസുറഹ്മാൻ അധ്യക്ഷനായി. ഉസ്താദുമാരായ മുനീർ വഹബി,ഖാ സിം മുസ് ലിയാർ മുണ്ടക്കൽ,കബീർ ദാരിമി, റാഷിദ് ഫൈസി വിദ്യാർത്ഥി പ്രതിനിധികളായ റൈസൽ കെ,മുഹമ്മദ് ഷാഹിൻ സി കെ,അറൈഫ് അഹമ്മദ് പി,മുഹമ്മദ് സയ്യാൻ ടി എന്നിവർ പങ്കെടുത്തു.