വേങ്ങര: കുറ്റൂർ നോർത്ത് കെ എം എച്ച്എസ് സ്കൂളിൽ ഡിജിറ്റൽ ഓണാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഈ വർഷത്തെ സ്കൂൾ ക്യാമ്പിന് തുടക്കം കുറിച്ചു.
സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ ഒരുക്കൽ എന്നിവയാണ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.
പ്രധാനാധ്യാപകൻ പി.സി ഗിരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിന് ആർ പി മാരായ ഷഹീൽ എംവി, മായ, സുഹറ എന്നിവർ നേതൃത്വം നൽകി.