തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ കേടായിട്ട് മാസങ്ങൾ കഴിഞ്ഞു ഇതിനെതിരെ നിരവധി തവണ പല പ്രമുഖരോടും എംഎൽഎ അടക്കം ആം ആദ്മി ഭാരവാഹികൾ പരാതി പറഞ്ഞിരുന്നു. രണ്ടുദിവസം മുന്നേ ആശുപത്രി അധികൃതരെ സന്ദർശിച്ചപ്പോയും ഈ വിവരം സംസാരിക്കുകയും താൽക്കാലിക പരിഹാരം ചെയ്തിട്ടുണ്ട് എന്ന് വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു എന്നാൽ കഴിഞ്ഞ ദിവസം കൊടിഞ്ഞി റോഡിൻറെ ഭാഗത്ത് ഒരു ആക്സിഡൻറ് നടക്കുകയും അതിൻറെ ഭാഗമായി പവർ ഇല്ലാതാവുകയും ചെയ്തതോടെ ആശുപത്രി പൂർണമായും ഇരുട്ടിൽ ആയിരിക്കുകയാണ്. ഉദ്യോഗസ്ഥർ അടക്കം എച്ച്എംസി ഭാരവാഹികൾ എല്ലാവരും ടൂറിലും ആണ് കായികം അവാർഡ് നേടിയ ആശുപത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ നിറയെ വൈരുദ്ധ്യങ്ങളായ പോസ്റ്റുകളാണ് പ്രതീക്ഷപ്പെടുന്നത് ഇതിനെതിരെ ആദ്മി ഭാരവാഹികളായ ഫൈസൽ ചെമ്മാട്, വി എം ഹംസക്കോയ, അക്ബർ കൊടിഞ്ഞി, സാദിഖ് തെയ്യാല എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകുവാനും തീരുമാനിച്ചു.
ആശുപത്രി ഇരുട്ടിൽ, എച്ച്എംസി അംഗങ്ങൾ ടൂറിൽ
admin
Tags
Malappuram