വേങ്ങര: കുറ്റാളൂർ മലബാർ കോളജിൽ 2023-24 അധ്യയന വർഷത്തെ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറൽ അസംബ്ലി നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജിങ് ഡയരക്ടർ പി. നിയാസ് വാഫി അധ്യക്ഷനായി.
പ്രിൻസിപ്പൽ പി. അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, ഡി.സി.സി സെക്രട്ടറി കെ.എ അറഫാത്ത്, അധ്യാപകരായ വി.പി സുകുമാർ, അലി അക്രം വാഫി, കെ.വി അഞ്ജു, എം. സൗമ്യ, പി. സിറാജുദ്ദീൻ വാഫി എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പിലൂടെ യൂനിയൻ ഭാരവാഹികളായി പി. അനസ് (ചെയർമാൻ), ഫാത്വിമ റിൻഷ (വൈസ് ചെയർപേഴ്സൺ), ജുമാന തസ്നി (ജന. സെക്ര), വൈ.എം സഹ് ല (ജോ. സെക്ര), പി. ഷൗക്കത്തലി (ഫൈൻ ആർട്സ് സെക്ര), എം. അനസ് (ജനറൽ ക്യാപ്റ്റൻ), ഫാത്വിമ നസ് ല (സ്റ്റുഡന്റ് എഡിറ്റർ), ഫാത്വിമ ശിഫ (എച്ച്.എസ്.ഇ ലീഡർ), റഫ്ഹത്തുന്നിസ (എച്ച്.എസ്.ഇ ഡെപ്യൂട്ടി ലീഡർ), ഫാത്വിമ സുഫാന (എച്ച്.എസ്.ഇ ആർട്സ് കൺവീനർ), മാലിക് അസ്തർ (എച്ച്.എസ്.ഇ സ്പോർട്സ് കൺവീനർ), വിവിധ വിഭാഗങ്ങളിലെ റെപ്രസെന്റേറ്റീവുമാരായി ലിജോ, ഷിബിലി, കെ.പി സ്നേഹ, മജു സുൽത്താൻ, ഫഹ്മിദ ഷെറിൻ, പി. ശിവശക്തി, ഫാത്വിമ ജിഷാന എന്നിവരെ തെരഞ്ഞെടുത്തു.